Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ഉത്തരകൊറിയയുടെ മൗനം; കിം ജോങ് ഉന്‍ രോഗബാധിതനാണെന്ന്‍ റിപ്പോര്‍ട്ട്

ഉത്തരകൊറിയയുടെ മൗനം; കിം ജോങ് ഉന്‍ രോഗബാധിതനാണെന്ന്‍ റിപ്പോര്‍ട്ട്

പ്യോങ്‌യാങ്: 2011ല്‍ പിതാവിന്‍റെ  മരണത്തോടെയാണ് ഉത്തരകൊറിയയുടെ നേതൃത്വം കിം ഏറ്റെടുക്കുന്നത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ രണ്ടു മാസമായുള്ള ഉത്തരകൊറിയയുടെ മൗനമാണ് ഇപ്പോള്‍ വിദേശമാധ്യമങ്ങളില്‍ നിറയുന്നത്. കിം ജോങ് ഉന്‍ രോഗബാധിതനാണെന്നും അതിനാലാണ് മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയ വിട്ടു നില്‍ക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സ്വകാര്യ അന്വേഷണ എജന്‍സികളെ ഉദ്ധരിച്ച് ന്യൂസ്.കോമാണ് (news.com.au) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  
 
ഹൃദ്രോഗവും പ്രമേഹവും രക്ത സമര്‍ദ്ദവും ഉത്തരകൊറിയന്‍ എകാധിപതിയെ അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.വധഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതായി ദക്ഷിണകൊറിയന്‍ ചാരന്‍മാരും അവകാശപ്പെടുന്നു. കുറച്ചു കാലമായി യു.എസും ഉത്തരകൊറിയയും തമ്മില്‍ പോരിലാണ്. കഴിഞ്ഞ വര്‍ഷം യു.എസ് അതിര്‍ത്തി ഭേദിക്കാന്‍ കഴിയുന്ന ആദ്യ ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു.