Thursday, December 14, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രെമിക്കുന്നതായി ആരോപണം

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രെമിക്കുന്നതായി ആരോപണം

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രെമിക്കുന്നതായി ആരോപണം.പോലീസ് അന്വഷണ സംഘം നാളെ ഹൈക്കോടതിയിൽ കുറ്റപത്രം കൊടുക്കാനിരിക്കുവെയാണ് ഈ ആരോപണം പുറത്തു വന്നത്.പോലീസ് ശക്തമായ തെളിവുകളോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു.ദിലീപിനെതിരെ പോലീസിന് മൊഴികൊടുത്ത ചാർലി ഇപ്പോൾ മലക്കം മറിഞ്ഞത് പോലീസിന് തലവേദനയായി .നടിയെ ആക്രമിച്ച ശേഷം പൾസർ സുനി ഒളിവിൽ താമസിച്ചത് കോയമ്പത്തൂർ സ്വദേശിയായ ചാർളിയുടെ വീട്ടിലായിരുന്നു.ചാർളിയോട് സുനി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറയുകയും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നതായി അന്വഷണ സംഘത്തോട് ചാർളി തന്നെ മൊഴി കൊടുത്തിരുന്നു.ആദ്യം ഈ കേസിൽ ചാർലിയെ പ്രെതിയാക്കിയിരുന്നെങ്കിലും പിന്നീട് മാപ്പു സാക്ഷിയാക്കി .മാത്രമല്ല മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി കൊടുക്കാൻ ചാർലി തയ്യാറുമായിരുന്നു. എന്നാലിപ്പോൾ രഹസ്യ മൊഴി കൊടുക്കുന്നതിൽ നിന്നും ചാർലി പിന്മാറി.ചാർലിയുടെ ഈ പിന്മാറ്റമാണ് പോലീസിനെ കുഴക്കുന്നത്.അതുപോലെ ലക്ഷ്യലെ ജീവനക്കാർ മൊഴിമാറ്റിയതും പോലീസിന്റെ അന്വഷണത്തെ കാര്യമായി ബാധിച്ചു.ചാർളിക്ക് അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പറയപ്പെടുന്നത്.ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രെമിക്കുന്നുവെന്നതിന്റെ തെളിവുകളാണിതെന്നും അന്വഷണ സംഘത്തിലെ ഒരു ഉന്നതൻ പറഞ്ഞു.അതുപോലെ ദിലീപ് ജാമ്യത്തിലിറങ്ങിയതിനുശേഷം നാദിർഷയെ നാൽപത്തിയൊന്ന് പ്രാവശ്യം വിളിച്ച രേഖകൾ കണ്ടെത്തിയതായുമറിയുന്നു.ഇതൊക്കെ ചേർത്ത് കുറ്റപത്രം നൽകിയാൽ ജാമ്യം വരെ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും നിയമ വിദഗ്ദർ പറയുന്നു.