Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മാനുഷി ചില്ലറിനെ പരിഹസിച്ച് ട്വീറ്റ്; തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

മാനുഷി ചില്ലറിനെ പരിഹസിച്ച് ട്വീറ്റ്; തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

ചണ്ഡീഗഡ്​: കേന്ദ്രസർക്കാറിനെ വിമർശിക്കാൻ ലോക സുന്ദരി മാനുഷി ചില്ലറി​​​​​​ന്‍റെ പേരുപയോഗിച്ച ശരി തരൂര്‍ എംപിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ്. കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി തരൂർ നടത്തിയ ട്വീറ്റിനെതിരെയാണ്​ വിമർശനം.‘നോട്ട്​ അസാധുവാക്കൽ എത്രമാത്രം അബദ്ധമായിരുന്നു. ഇന്ത്യൻ പണം ലോകം കീഴടക്കുന്നത്​ ബി.ജെ.പി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. നമ്മുടെ ചില്ലർ പോലും ലോക സുന്ദരിയായി’ എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്യ്തത്​. ഹിന്ദിയിൽ ചില്ലർ എന്നാൽ ചില്ലറ എന്നാണർഥം. ചില്ലറ പോലും ലോകസുന്ദരിയായി എന്ന്​ തമാശയായി ഉപയോഗിക്കുകയായിരുന്നു തരൂർ.
 
നിർദ്ദയവും വീണ്ടുവിചാരമില്ലാത്തതുമായ വാചകകസർത്താണ്​ കോൺഗ്രസ്​ എം.പിയുടെതെന്ന്​ ഹരിയാന വനിതാ ശിശുക്ഷേമമന്ത്രി കവിതാജെയിൻ വിമർശിച്ചു. ഹരിയാനക്കാരിയായ മാനുഷി ചില്ലർ സംസ്​ഥാനത്തി​​​​​​ന്‍റെ മാത്രമല്ല, രാജ്യത്തി​​​​​​ന്‍റെ തന്നെ അഭിമാനമാണെന്നും അവർ പറഞ്ഞു. 
 
അതേസമയം, ട്വീറ്റ് വിവാദമായതോടെ ശശി തരൂർ ഖേദം പ്രകടിപ്പിച്ചു. താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ വ്യക്തമാക്കി.