Thursday, December 14, 2017
Reg:No 91291/Kermal/2004/18734

കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍

കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍

കൊച്ചി: ജംഷഡ്പുര്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ 24ന് നടക്കുന്ന ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍. ടിക്കറ്റുകള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസിലാണ് വിതരം ചെയ്യുക. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം ചെയ്യും. ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ ലഭിക്കും.
 
മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ ടിക്കറ്റില്ലാത്തതിനെ തുടര്‍ന്ന് സ്റ്റേഡിയത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതേസമയം മത്സരം നടക്കുന്ന 24-ാം തീയതി ടിക്കറ്റ് വിതരണം ഉണ്ടാകില്ല.