Thursday, December 14, 2017
Reg:No 91291/Kermal/2004/18734

മോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും വെട്ടിമാറ്റും: നിത്യാനന്ദ റായി

മോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും വെട്ടിമാറ്റും: നിത്യാനന്ദ റായി

പട്‌ന: നരേന്ദ്രമോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും വെട്ടിമാറ്റുമെന്ന് ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍. പ്രധാനമന്ത്രി ജീവിതത്തില്‍ തരണം ചെയ്ത പ്രതിബന്ധങ്ങള്‍ ഓര്‍ത്തെടുത്താണ് ബിഹാര്‍ ബി.ജെ.പി അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയുടെ ആഹ്വാനം.
 
‘ദരിദ്ര കുടുംബത്തില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണം’, നിത്യാനന്ദ റായി പറഞ്ഞു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി വേദിയിലിരിക്കെയായിരുന്നു പ്രസ്താവന. ഇതുമൂലം വിവാദമായതോടെ താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന വിശദീകരണവുമായി നിത്യാനന്ദ റായി രംഗത്തെത്തി. രാജ്യത്തിന്‍റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.