Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 9772 ആയി

ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 9772 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ആറ് മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9772 ആയി ഉയര്‍ന്നു.
പാട്ടയം നൂറുല്‍ ഇസ്‌ലാം മദ്‌റസ - വളവില്‍ ചേലേരി, മദ്‌റസത്തുറഹ്മ - റഹ്മത്ത് നഗര്‍ പെരുവളത്തുപറമ്പ് (കണ്ണൂര്‍), തന്‍വീറുല്‍ അനാം മദ്‌റസ - കൊടലിക്കുണ്ട് (മലപ്പുറം), തന്മിയത്തുല്‍ ഇസ്‌ലാം മദ്‌റസ - കാഞ്ഞിരംകുന്ന്, ദാറുസ്സലാം മദ്‌റസ - തെങ്ങോട് പട്ടഞ്ചേരി (പാലക്കാട്), ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ - പേരങ്കെ (കാസര്‍ഗോഡ്) എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഹാജി. കെ. മമ്മദ് ഫൈസിയുടെ നിര്യാണം മൂലം ഒഴിവ് വന്ന എക്‌സിക്യുട്ടീവ് മെമ്പര്‍ സ്ഥാനത്തേക്ക് കൊയ്യോട് പി.പി. ഉമര്‍ മുസ്‌ലിയാരെ തെരഞ്ഞെടുത്തു.
കേന്ദ്ര ഹജ്ജ് നയം കരട് രേഖയിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.