Saturday, November 25, 2017
Reg:No 91291/Kermal/2004/18734

പനാമ രേഖകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

പനാമ രേഖകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

വലേറ്റ: പനാമ രേഖകള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ പ്രശസ്ത മാധ്യമപ്രവര്‍ത്തക ദാഫ്‌നെ കരുവാന ഗലീസിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. വീട്ടില്‍ നിന്ന് ഉത്തര മാള്‍ട്ടയിലൂടെ കാറില്‍ സഞ്ചരിക്കവേ കാറിനടിയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിതെറിക്കുകയായിരുന്നു. തത്ക്ഷണം കാര്‍ നിരവധി കഷ്ണങ്ങളായി പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റണ്ണിങ് കമന്ററി എന്ന സ്വതന്ത്ര വാര്‍ത്താ ബ്ലോഗ് നടത്തുകയായിരുന്നു ഗസീലിയ. മാള്‍ട്ടയിലെ പത്രങ്ങളെക്കാളും ഏറെ വായനക്കാരാണ് ഈ ബ്ലോഗിന് ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പനാമ രേഖകള്‍.
 
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് അടക്കം നിരവധി ലോക നേതാക്കള്‍ പനാമ രേഖകള്‍ പുറത്തുവന്നതിന് തുടര്‍ന്ന് രാജിവച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെ അടക്കം വന്‍ തോതിലുളള അഴിമതിയുടെ കഥകള്‍ ഈ വെബ്‌സൈറ്റ് വഴിയാണ് ഗസീലിയ പുറത്തുവിട്ടത്. 
 
മാള്‍ട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റിനെതിരെ ദുഷ്പ്രവര്‍ത്തികളുടെ പേരില്‍ ഈ വര്‍ഷം ആദ്യം ഗസീലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതെസമയം, തന്‍റെ ഏറ്റവും വലിയ വിമര്‍ശകയാണ് അവരെന്നും എന്നാല്‍ കൊലപാതത്തിന് പിന്നിലുളളവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്നും മള്‍ട്ടീസ് പ്രധാനമന്ത്രി പ്രതികരിച്ചു. പത്ര സ്വാതന്ത്രത്തിനെതിരായ പൈശാചിക നടപടിയാണ് ഗസീലിയയുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.