Saturday, November 25, 2017
Reg:No 91291/Kermal/2004/18734

നവജാത ശിശുവിനെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: ചവറ്റുകൂനയ്ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ നവജാത ശിശുവിനെ  കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം. ആരോഗ്യമില്ലാത്ത നിലയിലുള്ള കുഞ്ഞിനെയാണ് പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയായതിനാലോ അവിഹിതഗര്‍ഭത്തിലുണ്ടായ കുട്ടിയായതിനാലോ ആകാം ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരച്ചില്‍ കേട്ടെത്തിയ വഴിപോക്കനാണ് കുട്ടിയെ ആദ്യം കണ്ടത്.
 
ശനിയാഴ്ച പുലര്‍ച്ചെ തന്റെ ചായക്കട തുറക്കാനായി പോകുമ്പോഴാണ് ധീരജ് റാത്തോഡ് എന്നയാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിന്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്പുകളെയെല്ലാം നീക്കി. തുണിയില്‍ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.