Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ജയ്ഷാക്കെതിരെ വാര്‍ത്ത കൊടുത്ത

ജയ്ഷാക്കെതിരെ വാര്‍ത്ത കൊടുത്ത

അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ട "ദി വയര്‍" എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ്ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ കമ്പനിയായ ടെംപിള്‍ എന്റപ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്നതായിരുന്നു "ദി വയര്‍" പുറത്തുവിട്ട വാര്‍ത്ത. കേസ് ദീപാവലിക്കുശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.
 
വാര്‍ത്ത പുറത്തുവിട്ട "ദി വയര്‍" ഓണ്‍ലൈന്‍ മാധ്യമത്തിനും ഏഴ് പേര്‍ക്കുമെതിരെ ജയ്ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നും ഇത് വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്നും "ദി വയര്‍" പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.