Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തെ സഹായിക്കുന്നത് അമൃത ആശുപത്രി:- യുവതിയുടെ വെളിപ്പെടുത്തല്‍

തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തെ സഹായിക്കുന്നത് അമൃത ആശുപത്രി:- യുവതിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: അതിക്രൂരമായ പീഡനങ്ങളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നതെന്ന് യുവതി. യോഗാ കേന്ദ്രത്തില്‍ നിന്നുള്ള കുട്ടികളെ അമൃത ആശുപത്രിയില്‍ എത്തിച്ചാണ് ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നത്. ശിവശക്തി യോഗാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ടു യുവതികളില്‍ ഒരാളായ അഷിത വെളിപ്പെടുത്തുന്നു.  
 
ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ബലമായി കഴിഞ്ഞ ജനുവരി മാസത്തില്‍ യോഗാകേന്ദ്രത്തില്‍ എത്തിച്ചത്. വളരെ ക്രൂരമായ മര്‍ദന മുറകളായിരുന്നു അവിടെ നിന്നും ഏല്‍ക്കേണ്ടി വന്നത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്നും അഷിത പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 
 
താന്‍ ഒരു മുസ്ലിം യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്നും എന്നാല്‍ അവനെ വേണ്ടെന്ന് പറയുന്നതുവരെ അവര്‍ തന്നെ കെട്ടിയിട്ട് അടിച്ചു. വായില്‍ തുണി തിരുകിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ചിട്ടാണ് അടിച്ചത്. ഒടുവില്‍ അവനെ വേണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു അവര്‍ അടി നിര്‍ത്തിയത്. വീട്ടുകാര്‍ക്കൊപ്പം പോകാമെന്ന് സമ്മതിച്ചില്ലെങ്കില്‍ കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവമാകുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയാതായും യുവതി പറയുന്നു. 
 
ഇത് പേടിച്ച് താന്‍ വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടിലെത്തിയിട്ടും അവനുമായി താന്‍ ബന്ധപ്പെട്ടെന്നും അത് തുടര്‍ന്നപ്പോള്‍ വീണ്ടും ബലമായിട്ട് അവരെല്ലാം ചേര്‍ന്ന് തന്നെ പിടിച്ച് അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്‍ ക്രൂരപീഡനമായിരുന്നു ആ സമയത്ത് അനുഭവിക്കേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തി.
 
അതിനുശേഷം അവര്‍ തന്നെ അമൃതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കിടന്നു. മെന്റലി ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കറ്റായിരുന്നു ആ ആശുപത്രിയില്‍ നിന്നും നല്‍കിയത്. അവര്‍ അത് ചെയ്യുന്നത് എന്തിനാണെന്നു വച്ചാല്‍ കോടതിയില്‍ മെന്റലി ഡിസേബിളാണെന്ന് പ്രൂവ് ചെയ്യാമെന്നും അതു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്ന വാക്കിന് വിലയുണ്ടാകില്ലല്ലോ എന്നും യുവതി ചോദിക്കുന്നു.