Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

വിവാഹത്തിനു മുമ്പ്​ ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 51,000 രൂപയുടെ സ്​കോളർഷിപ്പ്

വിവാഹത്തിനു മുമ്പ്​ ബിരുദ പഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 51,000 രൂപയുടെ സ്​കോളർഷിപ്പ്

ന്യൂഡൽഹി: വിവാഹത്തിനു മുമ്പ്​ ബിരുദ പഠനം പൂർത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക്​ 51,000 രൂപയുടെ കേന്ദ്ര സർക്കാർ സ്​കോളർഷിപ്പ്​. മൗലാന ആസാദ്​ എജുക്കേഷൻ ഫൗണ്ടേഷന്‍റെ നിർദേശം ന്യൂനപക്ഷകാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
 
"ശാദി ശഗുൺ" എന്ന്​ പേരിട്ട പദ്ധതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം ​പ്രോത്​സാഹപ്പിക്കുന്നതിനു വേണ്ടിയാണ്​ ആരംഭിച്ചിരിക്കുന്നത്​. ന്യൂനപക്ഷ വിഭാഗങ്ങളി​ലെ പിന്നാക്കക്കാർക്ക്​ മാസം സ്​കോളർഷിപ്പ്​ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. എന്നാൽ ഇത്​ 12ാം ക്ലാസ്​ വരെയുള്ള വിദ്യാർഥികൾക്കെ ലഭ്യമായിരുന്നുള്ളു. ഇൗ പദ്ധതിയാണ്​ വിവാഹത്തിനു മുമ്പ്​ ബിരുദം പൂർത്തിയാക്കുന്നവർക്കു കൂടി ലഭ്യമാക്കിയത്​​.