Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ജയ്ഷാ അഴിമതി നടത്തിയിട്ടില്ല; 80 കോടി വരുമാനമുണ്ടായിട്ടും കമ്പനി നഷ്ടത്തില്‍: അമിത് ഷാ

ജയ്ഷാ അഴിമതി നടത്തിയിട്ടില്ല; 80 കോടി വരുമാനമുണ്ടായിട്ടും കമ്പനി നഷ്ടത്തില്‍: അമിത് ഷാ

ന്യൂഡല്‍ഹി: മകൻ ജയ്ഷായ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങല്‍ക്കെതിരെ ഒടുവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൌനം വെടിഞ്ഞു. ജയ്ഷാ ബിസിനസില്‍ അഴിമതി നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി പിതാവായ അമിത്ഷായുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലാഭം കൊയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷായുടെ വെളിപ്പെടുത്തല്‍. 
 
“കമ്പനിയുടെ വരുമാനം ഒരു കോടിയുണ്ടെന്ന് പറഞ്ഞാല്‍ ഒരു കോടി ലാഭമുണ്ടെന്നല്ല അര്‍ഥം. 80 കോടിയുടെ വരുമാനമുണ്ടായിരുന്നപ്പോഴും ഒന്നരക്കോടിയുടെ നഷ്മായിരുന്നു കമ്പനിക്ക്. വരുമാനത്തിന് പുറമെ ലാഭം ലഭിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടില്ല. എല്ലാ ഇടപാടുകളും ബാക്ക് അക്കൗണ്ടുകള്‍ മുഖാന്തിരമാണ് നടത്തിയത്.” അമിത് ഷാ പറഞ്ഞു. 
 
മകന് ഈടില്ലാതെ വായ്പ ലഭിച്ചുവെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെമ്പിള്‍ എന്‍റര്‍പ്രൈസസ്, വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്ന റിപ്പോർട്ട് ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്സൈറ്റാണ് പ്രസിദ്ധീകരിച്ചത്.