Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പീഡിപ്പിച്ചതായി സരിതയുടെ പരാതി

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ പീഡിപ്പിച്ചതായി സരിതയുടെ പരാതി

തിരുവനന്തപുരം: കേരള കോണ്ഗ്രസ് നേതാകള്‍ക്ക് പുറമേ കേന്ദ്ര നേതാവിനെതിരെയും ആരോപണവുമായി സരിത എസ്. നായര് രംഗത്ത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി സരിതയുടെ പരാതി. രാജ്യസഭയിലെ ഉന്നത നേതാവിനെ  പരിചയപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇയാള്‍ തന്നെ ചൂഷണം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്റെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 
 
ഇത് സംബന്ധിച്ച പരാതി സരിത, മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട ഒരു നേതാവിന്റെ മകന്‍ പിതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തന്നെ പീഡിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യത്തെ തനിക്ക് പരിചയപ്പെടുത്തിയത് മറ്റൊരു പ്രമുഖ നേതാവാണെന്നും സരിത പരാതിയില്‍ പറയുന്നു. ആദായനികുതി പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി 25 ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും സരിത പരാതിയില്‍ പറയുന്നു. എം.എല്‍.എ ഹോസ്റ്റലില്‍ വച്ചും പീഡനം നടന്നതായി സരിത പറഞ്ഞു. 
 
മലബാറില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എം.പിയും തന്നെ ലൈംഗിക പീഡനത്തിനിരയാക്കി. ഇരുപതിലേറെ പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലഭിച്ച പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു അനുബന്ധ പരാതി കൂടി സരിത നല്‍കി. ഇതില്‍ മൊഴി എടുത്തിട്ടില്ല. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന് ഈ പരാതികള്‍ കൈമാറുമെന്നാണ് സൂചന.