Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

പടക്ക നിരോധനം : കോടതി ഉത്തരവിന് വര്‍ഗീയ നിറം പകരുന്നത് വേദനാജനകമാണെന്ന് സുപ്രീംകോടതി

പടക്ക നിരോധനം : കോടതി ഉത്തരവിന് വര്‍ഗീയ നിറം പകരുന്നത് വേദനാജനകമാണെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: ദീപാവലിക്ക് തലസ്ഥാനത്ത് പടക്ക വില്പനയും ഉപയോഗവും നിരോധിച്ച ഉത്തരവിന് വര്‍ഗീയ നിറം പകരുന്നത് അങ്ങേയറ്റം വേദനാജനകവും സങ്കടകരവുമാണെന്ന് സുപ്രീം കോടതി. കോടതി ഉത്തരവില്‍ ചിലര്‍ വര്‍ഗീയ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അറിയുന്നത് വേദനാജനകമാണ്. ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ലക്ഷക്കണക്കിന് രൂപ പടക്കങ്ങള്‍ വാങ്ങാന്‍ ചെലവിട്ടുവെന്നും ചെലവാകാതെ വന്നതോടെ വന്‍ നഷ്ടം വരുന്നുവെന്നും കാണിച്ചാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്. 
 
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വന്‍തോതില്‍ കരിമരുന്ന് പ്രകടനം നടത്തുന്നത് തലസ്ഥാന നഗരത്തില്‍ വലിയ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പടക്കങ്ങള്‍ നിരോധിച്ചത്. നവംബര്‍ ഒന്നുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കോടതി 'ഹിന്ദു ആഘോഷങ്ങള്‍ക്ക്' വിലങ്ങിടുന്നുവെന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു.