Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ന​ടി ആ​ക്രമിക്കപ്പെട്ട കേസ്: അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം

ന​ടി ആ​ക്രമിക്കപ്പെട്ട കേസ്: അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ കു​റ്റ​പ​ത്രം തയാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കേ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​ന​നെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം.
 
സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് സോളാർ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേതു​ട​ർ​ന്നാ​ണ് ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​മാ​യ സു​ദ​ർ​ശ​നെ​യും മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് മാ​റ്റം. ഉ​ത്ത​ര​വ് ല​ഭി​ച്ചെ​ന്നും ഉ​ട​ൻ ചാ​ർ​ജ് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.