Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

പശ്ചിമഘട്ട രക്ഷയാത്ര; ഈ മാസം 17ന് വിഴിഞ്ഞത്ത് സമാപിക്കും

പശ്ചിമഘട്ട രക്ഷയാത്ര; ഈ മാസം 17ന് വിഴിഞ്ഞത്ത് സമാപിക്കും

തിരുവനന്തപുരം: കേരളം മരുഭൂമി ആകാതിരിക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ പശ്ചിമഘട്ട രക്ഷയാത്ര ഈ മാസം 17ന് വിഴിഞ്ഞത്ത് സമാപിക്കും.ഗാഡഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുക, ഇതുവരെ നടപ്പാക്കിയ ജലസേചന, ജലവൈദ്ധ്യുതപദ്ധതികളില്‍ സി ബി ഐ അന്വേഷണം നടത്തുക, വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒഗസ്റ്റ്റ് 16നാണ് കാസര്‍ഗോഡ്‌ നിന്ന് യാത്ര ആരംഭിച്ചത്.
 
സമാപന സമ്മേളനത്തില്‍ വി. എം സുധീരന്‍,പ്രഫുല്ല സാമന്തറ മധുരേഷ് കുമാര്‍,സുഗതകുമാരി, എസ് പിഉദയകുമാര്‍, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ് എന്നിവര്‍ പങ്കെടുക്കും.