Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

വീട്ടമ്മ പട്ടികടിയേറ്റ് മരിച്ച സംഭവം: ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

വീട്ടമ്മ പട്ടികടിയേറ്റ് മരിച്ച സംഭവം: ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

കോട്ടയം: അയര്‍ക്കുന്നം സ്വദേശിനിയായ വീട്ടമ്മ പട്ടികടിയേറ്റ് മരിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയില്‍ നിന്നും കോടതിയലക്ഷ്യത്തിന് നോട്ടീസ്. വീട്ടമ്മയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെയാണ്  കോടതി ഇടപെടല്‍. 
 
അയര്‍ക്കുന്നം മഞ്ഞാമറ്റം വീട്ടില്‍ ജോസിന്റെ ഭാര്യ ഡോളി (48) ആണ് രണ്ടു വര്‍ഷം മുന്‍പ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു ഇവരെ നായ കടിച്ചത്. സമീപത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം ഇവര്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തി കുത്തിവയ്പ് എടുത്തിരുന്നു. രണ്ടാഴ്ച കഴിഞ്ഞതോടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഡോളി വൈകാതെ മരണമടയുകയായിരുന്നു. വൃക്കരോഗവും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിവരവേയായിരുന്നു മരണം.