Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ഗുരുസാഗരം പ്രഭാക്ഷണ പരമ്പര ഈ മാസം 18ന് തുടങ്ങും

ഗുരുസാഗരം പ്രഭാക്ഷണ പരമ്പര ഈ മാസം 18ന്  തുടങ്ങും

തിരുവനന്തപുരം:ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്നാ സന്ദേശവാക്യവുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ നടത്തുന്ന ഗുരുസാഗരം പ്രഭാക്ഷണപരമ്പരയ്ക്ക് ഈ മാസം 18 ന് ദീപാവലി ദിനത്തില്‍ തുടക്കം കുറിക്കും. പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ സജീവ്‌ കൃഷ്ണനാണ് പ്രഭാക്ഷണ പരമ്പര നയിക്കുന്നത്. 
 
ഒക്ടോബര്‍ 18ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് തിരുവന്തപുരം കനകകുന്ന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രെസ്റ്റ് പ്രസിഡന്‍റെ സ്വാമി വിശുദ്ധാന്ദ ഉത്ഘാടനം ചെയ്യും. കേരളത്തിലെ 14ഇല്ല ആസ്ഥാനങ്ങളിലായി ഒരു വര്ഷം കൊണ്ടാണ് പ്രഭാക്ഷണ പരമ്പര പൂര്‍ത്തിയാക്കുന്നത്.