Thursday, December 14, 2017
Reg:No 91291/Kermal/2004/18734

"എനിക്ക് സന്തോഷിക്കാന്‍ പേടിയാകുന്നു" ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടശേഷം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടശേഷം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. "സന്തോഷിക്കാന്‍ പേടിയാകുന്നു, എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും മോശമായി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും ഈ കയ്പ്പേറിയ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ ഇതില്‍ നിന്നും പുറത്ത് കടക്കുകയാണ്." ഇതായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്ക (21) ആണ് ആത്മഹത്യ ചെയ്തത്. 
 
അമ്മയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.