Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റില്‍ ഉപേക്ഷിച്ചു: മാതൃസഹോദരന്‍ അറസ്റ്റില്‍

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റില്‍ ഉപേക്ഷിച്ചു: മാതൃസഹോദരന്‍ അറസ്റ്റില്‍

തെലുങ്കാന: ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാനക്കു സമീപം മന്നാപ്പൂര്‍ ഗ്രാമത്തിലെ ആറുവയസ്സുകാരിക്കാണ് ദാരുണാന്ത്യം. സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് ആക്രമണമുണ്ടായത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 
 
പെണ്‍കുട്ടിയെ ഉച്ചക്കുശേഷം മാതൃസഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് 22കാരനായ ശിവകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. സ്‌കൂളിലേക്കുള്ള യാത്രക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും മരിച്ചപ്പോള്‍ കിണറ്റില്‍ വലിച്ചെറിയുകയുമായിരുന്നുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.