Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ഡി.ഫാം പരീക്ഷ നവംബര്‍ 22 മുതല്‍

ഡി.ഫാം പരീക്ഷ നവംബര്‍ 22 മുതല്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് ഒന്ന് (റഗുലര്‍) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളില്‍ നവംബര്‍ 22 മുതല്‍ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 23 നകം ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം.
 
കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 25 നകം ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പ് വയ്ക്കണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭിക്കും.