Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

കൊ​ച്ചി: ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യിരുന്നു സം​ഭ​വം. മെട്രോ നിർമാണത്തിന്‍റെ ഭാഗമായി റോഡിൽ ഒരു വശത്ത് നിന്നുള്ള ഗതാഗതം ഒഴിവാക്കിയിരുന്നു. ഗതാഗതം നിയന്ത്രിച്ചിരുന്ന നാല് പേരുടെ ശരീരത്തിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. 
 
അപകടത്തിൽപെട്ട നാല് പേരും ഉത്തർപ്രദേശ് സ്വദേശികളാണ്. അ​പ​ക​ട​മു​ണ്ടാ​ക്കി​ നി​ർ​ത്താ​തെ പോ​യ ലോ​റി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.