Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ പുറത്താക്കാം : ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ പുറത്താക്കാം : ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധർണയും, സമരവും, സത്യാഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി. വിദ്യാർഥികൾ പഠിക്കാനാണ് സ്ഥാപനങ്ങളിൽ പോകുന്നത്, രാഷ്ട്രീയ പ്രവർത്തനത്തിനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യ സമരത്തിൽ ഇത്തരം സമരമുറകൾക്ക് സ്ഥാനമില്ലെന്നും കോടതി പറഞ്ഞു. 
 
വിദ്യാർഥികൾ പഠിക്കാനാണ് സ്ഥാപനങ്ങളിൽ പോകുന്നത്. രാഷ്ട്രീയ പ്രവർത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ പ്രവർത്തനം നടത്താനാണെങ്കിൽ പഠനം നിർത്തി പോകണം. കോളെജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. കോളജ് അധികൃതർ ആവശ്യപ്പെട്ടാൽ കാമ്പസിൽ സമാധാനം ഉറപ്പാക്കാൻ പോലിസ് ഇടപെടണമെന്നും കോടതി നിർദേശിച്ചു.
 
പൊന്നാനി എം.ഇ.എസ് കോളെജിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാർഥികളുടെ ധർണ, സത്യഗ്രഹം, പട്ടിണി സമരം എന്നിവയെ വിമർശിച്ചിരിക്കുന്നത്.