Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിന്റെ കാര്‍ മോഷണം പോയി

മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡൽഹി:  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിരുന്ന നീല വാഗണ്‍ ആര്‍ കാര്‍ മോഷണം പോയി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഡല്‍ഹി സെക്രട്ടേറിയേറ്റിനു പുറത്തു നിന്നാണ് കാര്‍ മോഷണം പോയത്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഷണം പോകുന്ന സമയത്ത് കാര്‍ ഉപയോഗിച്ചിരുന്നത് ആം ആദ്മി പാര്‍ട്ടി യുവനേതാവായിരുന്നു. ഈ കാര്‍ കെജ്രവാളിന് സമ്മാനം കിട്ടിയതായിരുന്നു.ഈ വര്‍ഷം മുഖ്യമന്ത്രിയുടേതുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നും മോഷണം പോയത് 30,449 കാറുകളാണ്.