Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ബോബി ബസാര്‍ ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ബോബി ബസാര്‍ ആദ്യ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു.ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര്‍ വിമന്‍ പാര്ട്നേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
 
സെയില്സും ഫ്രീ ഹോം ഡെലിവെറിയും നടത്തുവാന്‍ ബോബി ബസാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ ഡോ.ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങിച്ചെന്നു മാതൃകയായി.1%  മാത്രം ലാഭം,മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വില,ഉയര്‍ന്ന ഗുണനിലവാരം,ഫ്രീ ഹോം ഡെലിവറി,പാര്‍ട്ണര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തന്നെ ലാഭം വീതിച്ചു കൊടുക്കുക,മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍.
 
ഉദ്ഘടനത്തോടനുബന്ധിച്ചു ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി.ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.