Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ആലപ്പുഴ മെഡിക്കല്‍ കോളേജ് വകുപ്പ് മേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ കോളേജ് വകുപ്പ് മേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് അധ്യാപകനും വകുപ്പ് മേധാവിയുമായ ഡോക്ടറെ ചികിത്സാ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ ഡോക്ടര്‍ രാജശേഖരന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ചികിത്സാ വിഭാഗത്തോട് ചേര്‍ന്നുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.