Sunday, October 22, 2017
Reg:No 91291/Kermal/2004/18734

കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി; 150 ഓളം പേരെ കാണാതായി

കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി; 150 ഓളം പേരെ കാണാതായി

സാക്രമെന്റോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ വന്‍ നാശം വിതച്ച് വീശിയടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നൂറ് കണക്കിന് വീടുകളടക്കം രണ്ടായിരത്തോളം കെട്ടിടങ്ങള്‍ കത്തിനശിച്ച കാട്ടുതീയില്‍പ്പെട്ട് 150 ഓളം പേരെ കാണാതായിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. സൊണോമയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 11 പേര്‍ മരിച്ചിട്ടുണ്ട്. 
 
സാന്‍ ഫ്രാന്‍സിസ്‌കോ, സാന്റാ റോസ എന്നീ നഗരങ്ങളിലും കനത്ത നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. സൊണോമയില്‍ 155 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. കാട്ടുതീയിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമായിരിക്കും. മരിച്ചവരില്‍ 100ഉം 98ഉം വയസ്സ് പ്രായമുള്ള വൃദ്ധരും ഉള്‍പ്പെട്ടിട്ടുണ്ട്.
 
കാലിഫോര്‍ണിയന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നത്.