Sunday, October 22, 2017
Reg:No 91291/Kermal/2004/18734

നെഹ്​റ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നു

 നെഹ്​റ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നു

ന്യൂഡൽഹി: അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച്​ ഇന്ത്യൻ പേസ്​ ബൗളർ ആശിഷ്​ നെഹ്​റ. വിരമിക്കൽ തീരുമാനം കോച്ച്​ രവിശാസ്​ത്രിയേയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെയും നെഹ്​റ അറിയിച്ചു. നവംബർ ഒന്നിന്​ ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വൻറി 20 മൽസ​രത്തോടെ നെഹ്​റ കരിയറിൽ നിന്ന്​ വിരമിക്കും.
 
വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണെന്ന്​ നെഹ്​റ പ്രതികരിച്ചു.വീണ്ടും ടീമിലേക്ക്​ തിരിച്ചെത്തിയപ്പോൾ കോഹ്​ലിയെയും രവിശാസ്​ത്രിയെയും വിളിച്ച്​ വിരമിക്കുന്ന വിവരം താൻ അറിയിച്ചിരുന്നെന്ന്​ നെഹ്​റ പറഞ്ഞു. 
 
ഇന്ത്യക്കായി 17 ടെസ്​റ്റ്​കളും 120 എകദിന മൽസരങ്ങളിലും 34 ട്വൻറി 20 മൽസരങ്ങളിലും നെഹ്​റ കളിച്ചിട്ടുണ്ട്​. 2011 ലോകകപ്പ്​ നേടിയ ഇന്ത്യൻ ടീമിലും നെഹ്​റ അംഗമായിരുന്നു.