Sunday, February 25, 2018
Reg:No 91291/Kermal/2004/18734

അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് ഡിസംബർ 31വരെ ഉപയോഗിക്കാം; എസ്ബിഐ.

അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്ക് ഡിസംബർ 31വരെ ഉപയോഗിക്കാം; എസ്ബിഐ.

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31വരെ ഉപയോഗിക്കാമെന്ന് എസ്ബിഐ. കഴിഞ്ഞ മാസം 30ന് അവസാനിച്ച കാലാവധിയാണ് വീണ്ടും നീട്ടിനൽകിയത്. റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നാണ് തീരുമാനം. 
 
പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണമെന്ന് എസ്ബിഐ ഉപഭോക്താക്കളോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ അക്കൗണ്ട് ഉടമകളും പുതിയ ചെക്ക് ബുക്കിനായി അപേക്ഷ നൽകിയില്ല. ഇതാണു കാലാവധി നീട്ടാൻ കാരണമായത്. ഓൺലൈൻ, മൊബൈൽ ബാങ്കിങ്, എടിഎം വഴി ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകാം.