Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ഷബീർ വധം: പ്രതികൾ കുറ്റാക്കാരാണെന്ന്​ കോടതി

ഷബീർ വധം: പ്രതികൾ കുറ്റാക്കാരാണെന്ന്​ കോടതി

തിരുവനന്തപുരം: വക്കം റെയിൽവേസ്​റ്റേഷന്​ സമീപം പട്ടാപ്പകൽ യുവാവി​െന അടിച്ചുകൊന്ന കേസിൽ നാലു പ്രതികൾ കുറ്റാക്കാരാണെന്ന്​ കോടതി. പ്രതികളായ സതീഷ്​, സന്തോഷ്​, വിനായകൻ എന്ന ഉണ്ണിക്കുട്ടൻ, കിരൺ കുമാർ എന്ന വാവ എന്നിവരാണ്​ കുറ്റക്കാരെന്ന്​ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ്​ കോടതി കണ്ടെത്തിയത്​. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ്​ ഇവർക്കെതി​െര ചുമത്തിയിരിക്കുന്നത്​. കേസിൽ വിധി മൂന്നു മണിക്ക്​ പ്രഖ്യാപിക്കും. അഞ്ചാം പ്രതി രാജു എന്ന അപ്പി ആത്​മഹത്യ ചെയ്​തിരുന്നു. ആറാം പ്രതി നിധിൻ എന്ന മോനുക്കുട്ടനെ തെളിവുകളു​െട അഭാവത്തിൽ കോടതി വെറു​െത വിടുകയും ചെയ്​തിരുന്നു.
 
2016 ഫെബ്രുവരി ഒന്നിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. വക്കം റെയിൽവേ സ്​റ്റേഷന്​ സമീപത്ത്​ നാട്ടുകാരുടെ മുമ്പിൽ വച്ച്​ പ്രതികൾ ഷബീർ എന്ന യുവാവിനെ മർദിച്ചു കൊല്ലുകയായിരുന്നു. ക്ഷേത്ര ഉത്​സവ ചടങ്ങ്​ തടസപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ ഷബീർ സാക്ഷി പറഞ്ഞതി​​െൻറ വൈരാഗ്യം തീർത്തതാണ്​ പ്രതിക​െളന്നാണ്​ കേസ്. കടക്കാവൂർ ​പോലീസാണ്​ കേസ്​ അന്വേഷിച്ചത്​.