Thursday, December 14, 2017
Reg:No 91291/Kermal/2004/18734

മന്ത്രി തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ

 മന്ത്രി തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ

മുംബൈ: കായൽ, ഭൂമി കൈയേറ്റങ്ങളിൽ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് എൻസിപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു. ആരോപണങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ പ്രതികരിച്ചു.
 
തോമസ് ചാണ്ടിക്കെതിരായ പരാതിയിൽ സർക്കാർ പത്ത് ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.