Sunday, October 22, 2017
Reg:No 91291/Kermal/2004/18734

സോളാർ കേസ്: ഇരയുടെ പേരുവിവരം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം

സോളാർ കേസ്: ഇരയുടെ പേരുവിവരം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം

തൃശൂർ: സോളാർ കേസുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ പേരുവിവരം പത്രസമ്മേളനത്തിൽ പരസ്യമായി വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യം.  തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തില 228 എ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയേല്‍ ആണ് പരാതി നല്‍കിയത്.