Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

രോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്നം സുപ്രീംകോടതി ഇന്നു പരിഗണിക്കും

രോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്നം സുപ്രീംകോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി: രോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്നം സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് രോഹിങ്ക്യകളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും വാദം കേള്‍ക്കും. വൈകാരികമായ പരാമര്‍ശങ്ങളല്ല, നിയമം മുന്‍നിര്‍ത്തിയാണു വാദിക്കേണ്ടതെന്നു കോടതി കഴിഞ്ഞതവണ വ്യക്തമാക്കി. വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്നു കേന്ദ്രസര്‍ക്കാരിനോടും കോടതി ആരാഞ്ഞിരുന്നു. രാജ്യരക്ഷ മുന്‍നിര്‍ത്തി രോഹിങ്ക്യകളെ ഒഴിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.