Tuesday, October 17, 2017
Reg:No 91291/Kermal/2004/18734

ബേപ്പൂര്‍ മത്സ്യബന്ധന ബോട്ട് അപകടം: രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബേപ്പൂര്‍ മത്സ്യബന്ധന ബോട്ട് അപകടം: രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബേപ്പൂർ: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തകർന്ന ബോട്ടിനുള്ളിൽ കുടുങ്ങിയ നിലയിലാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. മൃതദേഹങ്ങൾ പുറത്തെടുക്കാൻ കോസ്​റ്റ്​ ഗാർഡിന്​ കഴിഞ്ഞിട്ടില്ല. മത്​സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്​. രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്​.
 
തമിഴ്നാട് കൊളച്ചൽ സ്വദേശികളായ ബോട്ടുടമ ആ​േൻറാ (39), രമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെയാണ് ഇന്നലെ അപകടത്തിൽ കാണാതായത്. രാത്രി ഏറെ വൈകിയും തിരച്ചില്‍  തുടർന്നെങ്കിലും കണ്ടത്താനായിരുന്നില്ല. ഇന്ന്​ രാവി​െലയും തുടർന്ന തിരച്ചിലിലാണ്​ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്​. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടൻ തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവിയർ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്​റ്റ്​ ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
 
ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂർ തുറമുഖത്തുനിന്ന്​ 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്​. മത്സ്യബന്ധനത്തിനിടെ ബോട്ട്​ അജ്ഞാതകപ്പൽ ഇടിച്ച്​ തകരുകയായിരുന്നു.