Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ജ​യ്ഷാ​യ്ക്കെ​തിരെ അന്വേഷണം വേണ്ടെന്ന്‍ ആ​ർ​എ​സ്എ​സ്

ജ​യ്ഷാ​യ്ക്കെ​തിരെ അന്വേഷണം വേണ്ടെന്ന്‍ ആ​ർ​എ​സ്എ​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ്ഷാ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വുകള്‍ ഉണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​ന്വേ​ഷി​ക്കേ​ണ്ട​തുള്ളൂവെന്നു ആ​ർ​എ​സ്എ​സ്. അ​ഴി​മ​തി ആ​രോ​പ​ണം ഉ​ണ്ടാ​യാ​ൽ ആ​ർ​ക്കെ​തി​രെ​യാണെങ്കി​ലും അ​ന്വേ​ഷി​ക്ക​ണം. എ​ന്നാ​ൽ ജ​യ്ഷാ​യ്ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ തെ​ളി​വൊ​ന്നുമി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല്ലെ പ​റ​ഞ്ഞു. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ ത​ന്നെ​യാ​ണ് കു​റ്റം തെ​ളി​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 
കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യശേ​ഷം അ​മി​ത്ഷാ​യു​ടെ മ​ക​ൻ ജ​യ് അ​മി​ത് ഷാ​യു​ടെ ക​ന്പ​നി​ക്ക് വി​റ്റു​വ​ര​വി​ലും വ​രു​മാ​ന​ത്തി​ലും വാ​യ്പ കിട്ടു​ന്ന​തി​ലും വ​ർ​ധ​ന ഉ​ണ്ടാ​യെ​ന്നാ​ണ് ആ​രോ​പ​ണം. വാ​യ്പ കി​ട്ടു​ന്ന​തി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4,000 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും എ​ൻ​ഡ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.