Sunday, October 22, 2017
Reg:No 91291/Kermal/2004/18734

അഭിഭാഷകർക്ക്​ സീനിയർ പദവി: പുതിയ വ്യവസ്ഥകളുമായി സുപ്രീം കോടതി

അഭിഭാഷകർക്ക്​ സീനിയർ പദവി: പുതിയ വ്യവസ്ഥകളുമായി സുപ്രീം കോടതി

ന്യൂഡൽഹി: അഭിഭാഷകർക്ക്​ സീനിയർ പദവി നൽകുന്നതിന്​ പുതിയ വ്യവസ്ഥകളുമായി സുപ്രീം കോടതി. ഇതിനായി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായി സ്​ഥിരം സമിതിയെ നിയമിക്കും. അഞ്ചംഗ സമിതിയിൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി, ഹൈക്കോടതി ജഡ്​ജിമാരും അതാതു ബാറുകളി​െല പ്രതിനിധികളുമായിരിക്കും ഉണ്ടാവുക. അഭിഭാഷകരെ ഈ സ്​ഥിരം സമിതി അഭിമുഖം നടത്തി സീനിയർ പദവിക്ക്​ അർഹരാണോ എന്ന്​ തീരുമാനിക്കും. 
 
അപേക്ഷകരുടെ പശ്​ചാത്തലം പരിശോധിച്ച്​ സീനിയോറിറ്റി ആഗ്രഹിക്കുന്ന അഭിഭാഷകരു​ടെ പട്ടിക തയാറാക്കും. അതിനുശേഷം പട്ടിക ഫുൾ ബെഞ്ചി​​​​െൻറ പരിഗണനക്ക്​ വിടും. ബെഞ്ച്​ തള്ളുന്നവർക്ക്​ രണ്ടു വർഷങ്ങൾക്കുശേഷമേ വീണ്ടും സീനിയോറിട്ടിക്കായി അപേക്ഷിക്കാൻ അർഹതയുണ്ടാകൂ. സീനിയോറിറ്റി നൽകേണ്ട അഭിഭാഷകരുടെ അപേക്ഷകളും വിവരങ്ങളും ഒത്തുനോക്കുന്നതിനായി സെക്ര​േട്ടറിയറ്റ്​ രൂപീകരിക്കണ​െമന്നും സുപ്രീം കോടതി നിർദേശിച്ചു. 
 
മുതിർന്ന അഭിഭാഷകർ ജോലി സംബന്ധമായി അപമാര്യാദയായി പെരുമാറുകയോ മറ്റ്​ കുറ്റകൃത്യങ്ങളിലേ​ർപ്പെടുകയോ ​െചയ്​താൽ സീനിയോറിറ്റി പദവി തിരിച്ചെടുക്കും. ഹൈക്കോടതി-സു​പ്രീം കോടതി ജഡ്​ജിമാരെ നിയമിക്കുന്നതിനേക്കാൾ കർശനമായ നിബന്ധനകളാണ്​ സീനിയോറിറ്റി പദവി നൽകുന്നതിനെന്നും സുപ്രീം കോടതി പറഞ്ഞു.