Friday, February 23, 2018
Reg:No 91291/Kermal/2004/18734

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഡിസംബർ എട്ടിന് ഇന്ത്യ സന്ദർശിക്കും

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഡിസംബർ എട്ടിന് ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യ സന്ദർശിക്കും. ഡിസംബർ എട്ടുമുതൽ 10വരെ മാക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാണ്ട്രെ സീഗ്ലെർ പറഞ്ഞു. 
 
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. സ്മാർട്ട് സിറ്റി, നവീകരണ ഉൗർജ മേഖല എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തുമെന്നും സീഗ്ലെർ പറഞ്ഞു.