Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ഹോട്ടലിൽ ഭക്ഷണം കഴിച്ചു ബിൽ കൈയ്യിൽ കിട്ടുമ്പോൾ തളർന്നു വീഴും, ജി എസ് ടി യുടെ മറവിൽ ഹോട്ടലുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു

ഹോട്ടലിൽ ഭക്ഷണം കഴിച്ചു ബിൽ കൈയ്യിൽ കിട്ടുമ്പോൾ തളർന്നു വീഴും, ജി എസ് ടി യുടെ മറവിൽ ഹോട്ടലുകൾ  ജനങ്ങളെ കൊള്ളയടിക്കുന്നു

കോട്ടപ്പുറം 

തിരുവനന്തപുരം:ഹോട്ടലിൽ ഭക്ഷണം കഴിച്ചു ബിൽ കൈയ്യിൽ കിട്ടുമ്പോൾ തളർന്നു വീഴും.ജി എസ് ടി യുടെ മറവിൽ ഹോട്ടലുകാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്.ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ദിപ്പിച്ചു ജനങ്ങളെ പിഴിയുന്ന കാര്യത്തിൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ല എല്ലാ ഹോട്ടലുകാരും ഒരു പോലെയാണ്.ഓരോരുത്തരും അവർക്കു തോന്നിയ വിലയാണ് ഭാഷണങ്ങൾക്കു ഈടാക്കുന്നത്.ചിലയിടത്തു വലിയ ഹോട്ടലുകളെക്കാൾ കൂടുതൽ തുകയാണ് ചില ചെറിയ ഹോട്ടലുകൾ പോലും  ഈടാക്കുന്നത്.ഇതിൽ വില്ലന്മാർ വെജിറ്റേറിയൻ ഹോട്ടലുകളാണ്.ഇതിൽ പലരും ജി എസ് ടി പോയിട്ട് കണക്കുകൾ പോലും കൃത്യമായി സൂഷിക്കാത്തവരാണ്.വിലകൂട്ടി കൊള്ളയടിക്കാൻ ജി എസ് ടി ഒരു മറയായി.നേരത്തെ ഒരു ചപ്പാത്തിക്ക് അഞ്ചും ആറും രൂപയായിരുന്നതിപ്പോൾ പത്തു മുതൽ പതിമൂന്നു രൂപവരെ ഈടാക്കുന്നു.നേരത്തെ ഇരുപത്തിയഞ്ചു രൂപായായിരുന്ന നെയ്യ് റോസ്റ്റിനു അന്പത്തിയഞ്ചു മുതൽ അറുപത്തിയഞ്ച് രൂപവരെയായി.നേരത്തേയുള്ളതിനേക്കാൾ ഇരട്ടിയും അതിലധികവും തുകകൾ ഈടാക്കുന്നു.എട്ടു രൂപയായിരുന്നു ചായ പത്തു മുതൽ പന്ത്രണ്ടു വരെയായി.ഏഴു രൂപയായിരുന്ന വട പത്തുരൂപ മുതൽ പന്ത്രണ്ടു വരെയായി. നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വില കൂടാതെ തന്നെ ഇങ്ങനെ ഹോട്ടലുകാർ ഭാഷണങ്ങൾക്കു വില വർദ്ദിപ്പിച്ചത് അനന്യായമാണ്.സർക്കാർ വാഗ്ദാനം ചെയ്തത് ജി എസ് ടി യുടെ പേരിൽ വിലക്കൂട്ടരുതെന്നും ആരെങ്കിലും വില വർദ്ദിപ്പിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു.സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി വളരെ കർശനമായി പറഞ്ഞ വാഗ്ദാനമാണ് വെറും കടലാസിലായതു.ഇതിൽ വെജിറ്റേറിയൻ ഹോട്ടലുകളെ അതായതു തമിഴ്‌നാട്ടിൽ ആസ്ഥാനമായിട്ടുള്ള പ്രെശസ്ത ഹോട്ടലുകളുടെ പേരിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് ഇങ്ങനെ ജനങ്ങളെ മൊത്തമായി പിഴിയുന്നത്.ഈ പേരുകളിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പല ഹോട്ടലുകൾക്കും അവരുമായി ഒരു ബന്ധവുമില്ല.അവരുടെ പേര് വ്യാജമായി ഉപയോഗിക്കുകയാണെന്നാണറിയുന്നത്.