Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഇന്റര്‍വ്യൂ

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഇന്റര്‍വ്യൂ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ സേവനം ലഭ്യമാക്കുന്നതിന് അടിസ്ഥാന യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2017-2018 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0471 2597900, 8281966620. സീനിയര്‍ സൂപ്രണ്ട്, ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ്, കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം - 695017 ആണ് വിലാസം.