Sunday, October 22, 2017
Reg:No 91291/Kermal/2004/18734

കാവി നിറത്തില്‍ കുളിച്ച് ഉത്തർപ്രദേശ്​ : സർക്കാർ ഡയറികളും സ്​കൂൾ ബാഗുകളും കാവിനിറത്തിൽ

കാവി നിറത്തില്‍ കുളിച്ച് ഉത്തർപ്രദേശ്​ : സർക്കാർ ഡയറികളും സ്​കൂൾ ബാഗുകളും  കാവിനിറത്തിൽ

ലഖ്​നോ: ബസുകളുടെ​ നീലനിറം മാറ്റി കാവി നിറമാക്കിയ ഉത്തർപ്രദേശ്​ സർക്കാർ പുതിയ കാവി പരിഷ്ക്കാരം നടപ്പിലാക്കുന്നു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ഒാഫീസിലെ ടവൽ ഉൾപ്പെടെയുള്ളവ കാവി നിറമുള്ളത്​ ഉപയോഗിക്കു​േമ്പാൾ ഇനിമുതൽ സർക്കാർ കൈ പുസ്​തകങ്ങളും സ്​കൂൾ ബാഗുകളുമെല്ലാം കാവിനിറത്തിൽ മതിയെന്നാണ്​ പുതിയ നിർദേശം. കാർ സീറ്റിലുൾപ്പെടെ മുഖ്യമന്ത്രി കസേരയിലും ഒൗ​ദ്യോഗിക വസതിയിലുമെല്ലാം ഉപയോഗിക്കുന്നത്​ കാവി നിറമുള്ള ടവലാണ്. 
 
സർക്കാർ ഡയറികളും ഇൻഫോർമേഷൻ ഡിപ്പാർട്ട്​മ​െൻറ്​ പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റു പ്രധാന ഉദ്യോഗസ്ഥരുടെയും വിലാസവും ഫോൺ നമ്പറുമടങ്ങിയ ഡയറക്‌ടറിയും പുറത്തിറക്കിയത്​ കാവി നിറമുള്ള പുറം കവറോടുകൂടിയാണ്. യോഗി സർക്കാറി​​െൻറ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ച്​ പുറത്തിറക്കിയ കൈപുസ്​തകവും കാവിനിറത്തിലുള്ളതായിരുന്നു.
 
സെക്രട്ടറിയേറ്റ്​ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡി​​െൻറ നീല നിറത്തിലുള്ള വള്ളി മാറ്റി കാവിയാക്കുകയും ചെയ്​തു. കാർഷിക കടങ്ങൾ ഒഴിവാക്കികൊണ്ട്​ നൽകുന്ന സർക്കാർ സർട്ടിഫിക്കറ്റിനു വരെ കാവിനിറമാണ്​. ബുധനാഴ്​ച കാവിനിറത്തിലുള്ള 50 സർക്കാർ ബസുകളാണ്​ മുഖ്യമന്ത്രി നിരത്തിലിറക്കിയത്​. എന്നാൽ നിറം മാറ്റം യാദൃച്ഛികമാണെന്നും സർക്കാർ യാതൊരു വിധ വിവേചനവും കാണിക്കാതെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ്​ പ്രവർത്തിക്കുന്നതെന്നും മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത്​ ശർമ്മ പറഞ്ഞു.