Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ആ​രു​ഷി വ​ധ​ക്കേസ്: മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

 ആ​രു​ഷി വ​ധ​ക്കേസ്: മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ആ​രു​ഷി തല്‍വാര്‍ വ​ധ​ക്കേ​സി​ല്‍ മാ​താ​പി​താ​ക്ക​ൾ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് ഹൈക്കോടതിയുടെ വിധി. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി വി​ധി​ക്കെ​തി​രേ മാതാപിതാക്കളായ രാ​ജേ​ഷ് ത​ല്‍​വാ​റും നു​പു​ര്‍ ത​ല്‍​വാ​റും ന​ല്‍​കി​യ അ​പ്പീ​ലി​ലാ​യി​രു​ന്നു വി​ധി. 2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തിന് ശേഷമാണ് വിധി. 
 
നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തി​​​​​​​െൻറ ആദ്യഘടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേം രാജിനൊണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജി​​​​​​​െൻറ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരുഷിയുടേയും ഹേംരാജി​​​​​​​െൻറയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയില്‍ അറിയിച്ചത്. ഇരുവരു​െടയും ബന്ധമറിഞ്ഞ്​ ക്ഷുഭിതനായ രാജേഷ് ഗോള്‍ഫ് വടികൊണ്ട് ഇവരുടെ തലയില്‍ അടിക്കുകയും തെളിവുകള്‍ മായ്ച്ചുകളയുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്ക് കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തി​​​​​​​െൻറ വാദം.