Wednesday, December 13, 2017
Reg:No 91291/Kermal/2004/18734

ആനയ്ക്കും എഴുന്നള്ളിപ്പിനും ഇനി ജിഎസ്ടി

ആനയ്ക്കും എഴുന്നള്ളിപ്പിനും ഇനി ജിഎസ്ടി

തൃശൂര്‍: ആനയ്ക്കും എഴുന്നള്ളിപ്പിനും ജിഎസ്ടി. ഉത്സവങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനകളെ ഉപയോഗിക്കുന്നതിന് 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. മൃഗങ്ങള്‍ക്ക് പൊതുവേ ജിഎസ്ടി വേണ്ടെങ്കിലും ആന ചെയ്യുന്ന സേവനത്തിന് നികുതി ഈടാക്കുന്നെന്നാണ് ദേവസ്വം ഭാരവാഹികള്‍ക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം.
 
ആനയെയും ആനച്ചമയങ്ങളെയും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വ അംഗങ്ങളും മറ്റും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ആനകള്‍ക്ക് ജിഎസ്ടി ചുമത്തണമെന്ന് ആന പ്രേമികള്‍ മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ആനകളെ ഉപയോഗിച്ച് വരുമാനമുണ്ടാ ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി അയച്ചിരുന്നത്. ജിഎസ്ടി ചുമത്തുന്നതോടെ ആനകളുടെ വാടകത്തുക യും വര്‍ധിച്ചു.