Sunday, October 22, 2017
Reg:No 91291/Kermal/2004/18734

കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപാണ് യുദ്ധത്തിന് സാഹചര്യം സൃഷ്​ടിക്കുന്നത് : ഉത്തരകൊറിയ

കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപാണ് യുദ്ധത്തിന് സാഹചര്യം സൃഷ്​ടിക്കുന്നത് : ഉത്തരകൊറിയ

മോസ്​കോ: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ നേതൃത്വത്തിൽ അമേരിക്ക ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന്​ തയാറെടുക്കുകയാണെന്ന്​ കൊറിയൻ വിദേശകാര്യമന്ത്രി റിങ്​ ​യോ ഹോ. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപി​​െൻറ പ്രസ്​താവനകളാണ്​ യുദ്ധത്തി​​െൻറ സാഹചര്യം സൃഷ്​ടിക്കുന്നതെന്നും കൊറിയ കുറ്റപ്പെടുത്തി. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്​ടിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തിലൂടെ മാത്രമേ പ്രശ്​നത്തിന്​ ശാശ്വത പരിഹാരം കാണാൻ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യന്‍ വാർത്ത എജൻസിയോടാണ് കൊറിയൻ വിദേശകാര്യമന്ത്രി അഭിപ്രായപ്രകടനം നടത്തിയത്. 
 
ഉത്തരകൊറിയ തുടർച്ചയായി ആണവപരീക്ഷണങ്ങൾ നടത്തിയതോടെയാണ്​ അമേരിക്കയുമായുള്ള ബന്ധം വഷളായത്​. ഇതിനിടെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും കൊറിയൻ നേതാക്കളും പരസ്​പരം ആരോപണ പ്രത്യാരോപണങ്ങളുമായി ​െഎക്യരാഷ്​ട്ര സഭയുടെ ജനറൽ കൗൺസിലിൽ എത്തിയിരുന്നു.