Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ടി.പി വധക്കേസ് : വി.ടി ബല്‍റാമിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ടി.പി വധക്കേസ് : വി.ടി ബല്‍റാമിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിന്‍റെ പരാമര്‍ശത്തിനെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. ടി.പി വധക്കേസില്‍ തന്റെ അറിവില്‍ യാതൊരു ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതറിയുന്നവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
 
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സഹായിച്ചിട്ടില്ല. അത്തരത്തിലുള്ള വാദത്തില്‍ കഴമ്പില്ല. മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിയോട് കൂറുള്ളവരായിരിക്കും. ടി.പി വധക്കേസില്‍ കൃത്യമായ അന്വേഷണത്തിനുശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയും അന്വേഷിച്ചതാണ്. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തിലൂടെ മാത്രമേ ഒരു അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസ് സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.