Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ബീഹാറിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പറില്‍ കശ്മീരിനെ രാജ്യമാക്കി.

ബീഹാറിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പറില്‍ കശ്മീരിനെ രാജ്യമാക്കി.

പട്‌ന: ബീഹാറിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പറില്‍ കശ്മീരിനെ രാജ്യമാക്കി. സ്കൂളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷക്ക് ഏഴാം ക്ലാസിലെ ചോദ്യ പേപ്പറിലാണ് കശ്മീരിനെ  രാജ്യമാക്കിയിരിക്കുന്നത്. 
 
താഴെപറയുന്ന രാജ്യങ്ങളിലെ ജനങ്ങളെ എന്താണ് വിളിക്കുന്നത്? എന്ന ചോദ്യത്തിന് നല്‍കിയ ഓപ്ഷനുകളില്‍ കശ്മീരിനെയും ഉള്‍പെടുത്തിയിട്ടുണ്ട്. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നിങ്ങനെയാണ് ഓപ്ഷനുകള്‍. 
 
രാജ്യങ്ങളിലെ അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ എന്നാണ് ചോദ്യത്തില്‍ ഉണ്ടാവേണ്ടിയിരുന്നത്. പുസ്തകത്തില്‍ ഉഉണ്ടായിരുന്ന ചോദ്യം അതു പോലെ എടുത്തതാണ്. എന്നാല്‍ അച്ചടിച്ചപ്പോള്‍ വിട്ടു പോവുകയായിരുന്നു. ബി.ഇ.പി.സി (ബിഹാര്‍ എജ്യുക്കേഷന്‍ പ്രൊജക്ച് കൗണ്ഡസില്‍) ഡയരക്ടര്‍ സജ്ഞയ് കുമാര്‍ സിങ് പറഞ്ഞു. വെരിഫിക്കേഷന്‍ നടത്തിയ ശേഷമാണ് ചോദ്യപേപ്പറുകള്‍ അച്ചടിച്ചതെന്നും 1300 ചോദ്യപേപ്പറാണ് അച്ചടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.