Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിനു നേരെ ആക്രമണം

ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിനു നേരെ ആക്രമണം

ഗുവാഹട്ടി: ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ച് മടങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിനു നേരെ ആക്രമണം. മത്സരശേഷം സ്‌റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനിടെ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ടീമിന് നേരെ അക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് ഇതുവരെ ബി.സി.സി.ഐയോ, ഐ.സി.സി.ഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ പ്രതികരിച്ചിട്ടില്ല. 
 
അതേസമയം അസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാന്ത ബിസ്വാ ശര്‍മ്മ എം.എല്‍.എ ഓസ്‌ട്രേലിയന്‍ ടീമിനോട് ക്ഷമാപണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
 
ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്രമണ വാര്‍ത്ത പുറത്ത് വിട്ടത്. ‘ഹോട്ടലിലേക്ക് തിരിച്ചു പോകുന്നതിനിടെ സാമാന്യം വലിപ്പമുള്ള ഒരു കല്ല് ടീം ബസിന്റെ വിന്‍ഡോയ്ക്ക് നേരെ എറിയുകയായിരുന്നു’ എന്ന കുറിപ്പോടെ ബസിന്റെ തകര്‍ന്ന ചില്ലിന്റെ ചിത്രവും ഫിഞ്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസീസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ഫിഞ്ചിന്റെ പോസ്റ്റില്‍ റീട്വീറ്റുമായും രംഗത്തെത്തിയിട്ടുണ്ട്.