Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യുഎസ് ബോംബർ വിമാനങ്ങൾ പറത്തി

ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി യുഎസ് ബോംബർ വിമാനങ്ങൾ പറത്തി

സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ശക്തമായ താക്കീതുമായി യുഎസ്.  ഉത്തര കൊറിയയുടെ അതിർത്തിക്കുസമീപം അമേരിക്കയുടെ രണ്ട് ബോംബർ വിമാനങ്ങൾ പറത്തി യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് വ്യോമസേനയുടെ ബി–1ബി പോർവിമാനങ്ങളാണു യുഎസ് പരത്തിയത്. ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം. യുഎസ് ബോംബർ വിമാനങ്ങൾ ആദ്യമായാണു ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റർ വിമാനങ്ങളുമായി ചേർന്നു സൈനിക പരിശീലനം നടത്തുന്നത്.
 
ദക്ഷിണ കൊറിയയുടെ എഫ്–15കെ ഫൈറ്ററുകൾ‌ പരിശീലനപ്പറക്കലിൽ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച യുഎസ് പോർവിമാനങ്ങൾ, കിഴക്കൻ തീരത്ത് എയർ ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോർത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യുഎസ് സേന പുറത്തിറക്കിയ പ്രസ്താനവനയിൽ പറയുന്നു.