Sunday, October 22, 2017
Reg:No 91291/Kermal/2004/18734

ശക്തിമാനെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കുന്നു

ശക്തിമാനെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കുന്നു

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് പോലീസ് കുതിരയായ ശക്തിമാനെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കുന്നു. മുസോറി എംഎല്‍എ ഗണേഷ് ജോഷിക്കെതിരായ കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 
 
2016 മാര്‍ച്ച് 14നാണ് കേസിനാസ്പദമായ സംഭവം. കുതിരയുടെ കാലുകള്‍ എംഎല്‍എ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മൃഗങ്ങള്‍ക്കെതിരെ ആക്രമത്തിനുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം കുതിര ചാകുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായ പരിക്കാണ് ശക്തിമാന് ഉണ്ടായത്. ഈ കേസാണ് പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.