Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

സാമൂഹികപ്രവര്‍ത്തകയെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

സാമൂഹികപ്രവര്‍ത്തകയെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

അടിമാലി: സാമൂഹികപ്രവര്‍ത്തകയായ യുവതിയെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പതിനാലാം െമെല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീന (41) ന്‍റെ  മൃതദേഹമാണ് ഇന്നലെ വീടിന്റെ പിന്‍ഭാഗത്ത് കണ്ടെത്തിയത്. മത്സ്യവ്യാപാരിയായ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാലാണു വീടിന്റെ പിന്‍ഭാഗത്ത് നോക്കിയതെന്നും മൊഴി നല്‍കിയിട്ടുണ്ട്. 
 
സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്‌െപെസസ് സ്ഥാപനത്തില്‍ നിന്നുള്ളവര്‍ അടക്കം  ഓടിയെത്തുകയായിരുന്നു.  നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.  അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. 
 
ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകയായിരുന്നു സെലീന. പബ്ലിക് സോഷ്യല്‍ ജസ്റ്റിസ്, െസെക്കോളജിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ സെലീന എല്‍.എല്‍.ബി. ബിരുദവും നേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം സ്വദേശിയായ അബ്ദുള്‍ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാള്‍ അടുത്തിടെയായി മത്സ്യവ്യാപാരത്തിലേക്കു മാറിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വീടുവാങ്ങി കുടുംബസമേതം പതിനാലാം മൈലിലാണു താമസിക്കുന്നത്. മക്കളായ അബ്ദുള്‍ റഫീഖും ആഷിഖും എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.  ഇരുവരും വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്.