Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മെസ്സിയുടെ മരണപോരാട്ടത്തിൽ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത

മെസ്സിയുടെ മരണപോരാട്ടത്തിൽ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത

മെസ്സിയുടെ മരണപോരാട്ടത്തിൽ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത. കായിക ലോകം ഉറ്റുനോക്കി യ ജീവന്മരണ പോരാട്ടത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അര്‍ജന്റീന തോല്‍പ്പി ച്ചത്. നിര്‍ണ്ണായക മത്സരത്തില്‍ നേടിയ മെസ്സി നേടി ഹാട്രിക് നേട്ടമാണ് രണ്ട് തവണ ലോകചാമ്പ്യന്മാ രായ അർജൻറീനയെ ലോകകപ്പ് യോഗ്യതാ കടമ്പ കടത്തിയത്.
 
ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ആറാം സ്ഥാനാത്തായാണ് അർജൻറീന ഇന്ന് മത്സരത്തിനെത്തിയത്. ഏറ്റവും മികച്ച നാല് ടീമുകൾ മാത്രമാണ് ലോകകപ്പിന് യോഗ്യത നേടുക. 28 പോയൻറോടെ മൂന്നാം സ്ഥാനത്തെത്തിയാണ് അർജൻറീന ചരിത്രമെഴുതിയത്. അർജൻറീനയെക്കൂടാതെ ബ്രസീൽ (41), ഉറുഗ്വായ്(31), കൊളംബിയ എന്നിവരും യോഗ്യത നേടി. സസ്പെൻഷൻ കാരണം പുറത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്റോണിയോ വാലൻസിയ, മൈക്കിൾ അറോയോ എന്നിവർ ഇല്ലാതെയായിരുന്നു ഇക്വഡോർ ഇറങ്ങിയത്.
4-1-4-1 ശൈലിയിലാണ് ഇക്വഡോർ താരങ്ങളെ കളത്തിലിറക്കിയത്. 3-4-2-1 ശൈലിയായിരുന്നു അർജൻറീനയുടേത്.